ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും അദ്ദേഹത്തിന്റെ ആരാധകരും സിനിമാ ലോകവും ഇനിയും മുക്തരായിട്ടില്ല. സിനിമാ ലോകത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പലരും പിന്നീട് സോഷ്യൽ മീഡിയയിൽ പോലും സജീവമായിട്ടില്ല. ഉള്ളവരാകട്ടെ സുശാന്തിന്റെ ഓർമകൾ മാത്രം പങ്കുവയ്ക്കുന്നു.
അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാരെ’യിലെ നായിക സഞ്ജന സാംഘി ഇനിയും അംഗീകരിച്ചിട്ടില്ല സുശാന്തിന്റെ മരണം. സഞ്ജനയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അത് വ്യക്തമാണ്. അദ്ദേഹത്തിന്റെ മരണ ശേഷം സഞ്ജന ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് സുശാന്തിന കുറിച്ചാണ്. മുംബൈയിൽ നിന്നും മടങ്ങി ജന്മനാട്ടിലെത്തിയിരിക്കുകയാണ് സഞ്ജന ഇപ്പോൾ. പക്ഷെ സുശാന്തിന്റെ ഓർമകൾ വിട്ടുപോകുന്നില്ല. സഞ്ജനയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് അതിന് ഉദാഹരണമാണ്.
“നിന്റെ പൊട്ടത്തരങ്ങൾക്കും തമാശകൾക്കും ഇനിയും ചിരിക്കണം, വഴക്കിടണം” എന്ന് പറഞ്ഞ് ദീർഘമായൊരു കുറിപ്പാണ് സഞ്ജന പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചു പോകുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നൊരു ചിത്രം സഞ്ജന പങ്കുവച്ചിരുന്നു. അതോടൊപ്പം സഞ്ജന കുറിച്ച വാക്കുകൾ ഹൃദയഭേദകമായിരുന്നു.
“മുംബൈക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാന്‍ ഡൽഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവുകളിൽ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കിൽ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജനയുടെ വാക്കുകൾ.
രൺബീർ കപൂറും നർഗീസ് ഫഖ്രിയും മുഖ്യവേഷത്തിൽ എത്തിയ 2011 ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സാംഘി ബോളിവുഡിലേക്ക് ചുവടുവച്ചത്. നിരവധി പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.
സഞ്ജന സംഘി ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന പറഞ്ഞത്.
‘ദിൽ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 24 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.
Read More: Sanjana Sanghi on Sushant Singh Rajput: Need to laugh till my stomach hurts at all your bad jokes