Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

സിനിമ കാണാന്‍ പോയതാ, ഗീതു ആന്റി സിനിമയിലെടുത്തു: സഞ്ജന

മൂത്തോന്‍ തിയറ്ററുകളിലെത്തിയ ശേഷം സഞ്ജനയുടെ മുല്ല എന്ന കഥാപാത്രത്തെ നിരവധി പേരാണ് പ്രശംസിച്ചത്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ‘മൂത്തോന്‍’ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിവിന്‍ പോളിക്കൊപ്പം തന്നെ മൂത്തോനില്‍ പ്രധാന വേഷം ചെയ്തത് സഞ്ജന ദീപുവാണ്. ‘മൂത്തോന്‍’ തിയറ്ററുകളിലെത്തിയ ശേഷം സഞ്ജനയുടെ ‘മുല്ല’ എന്ന കഥാപാത്രത്തെ നിരവധി പേരാണ് പ്രശംസിച്ചത്. ഏറെ നിരൂപക ശ്രദ്ധ നേടിയ വേഷം കൂടിയായിരുന്നു സഞ്ജനയുടേത്. മൂത്തോനിലേക്ക് താന്‍ എത്തിയത് അപ്രതീക്ഷിതമായിട്ടാണെന്നാണ് സഞ്ജന പറയുന്നത്.

Read Also: എനിക്കുമൊരു കുടുംബമുണ്ട്, ഞാൻ ക്രൂരനല്ല: ദിലീപ്

ഒരു സിനിമ കാണാന്‍ പോയപ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള വഴി തെളിഞ്ഞതെന്ന് സഞ്ജന പറയുന്നു. “കുടുംബവുമൊത്ത് ഒരു ദിവസം സിനിമയ്ക്ക് പോയി. അപ്പോള്‍, തിയറ്ററില്‍ ഗീതു മോഹന്‍ദാസും ഉണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ കസിനാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസിന്റെ അടുത്ത് പോയി സംസാരിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു. ആദ്യം അച്ഛന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് ഗീതു ആന്റിയോട് സംസാരിച്ചു. കുറേ വിശേഷങ്ങള്‍ പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ ഗീതു ആന്റി എന്നെ കുറേനേരം നോക്കി നിന്നു. അതിനുശേഷം ഞങ്ങള്‍ സിനിമയ്‌ക്ക് കയറി. സിനിമ കഴിഞ്ഞപ്പോള്‍ ഗീതു മോഹന്‍ദാസ് എന്തുകൊണ്ടാണ് ഇങ്ങനെ സൂക്ഷിച്ചുനോക്കിയതെന്ന് അച്ഛന്‍ ചോദിച്ചു. ചിലപ്പോള്‍ അടുത്ത സിനിമയിലേക്ക് വിളിക്കാനാകും എന്ന് ഞാന്‍ അച്ഛനോട് തമാശയ്ക്ക് പറയുകയും ചെയ്തു” സഞ്ജന പറഞ്ഞു.

Image may contain: 4 people, people smiling, people standing and indoor

Read Also: ഇനി അഭിനയിക്കാനില്ല; ചെയ്യുന്ന സിനിമകളില്‍ എന്റെ രാഷ്ട്രീയമുണ്ടാകും: ഗീതു മോഹന്‍ദാസ്

സ്റ്റഡി ലീവിന്റെ സമയമായിരുന്നു അത്. പിറ്റേദിവസം രാവിലെ ഗീതു മോഹന്‍ദാസ് അച്ഛനെ വിളിക്കുകയായിരുന്നു. അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഓഡിഷന് വരണമെന്ന് ഗീതു ആന്റി പറഞ്ഞു. അഭിനയിക്കാന്‍ താല്‍പര്യമുള്ളതുകൊണ്ട് അപ്പോള്‍ തന്നെ സമ്മതം അറിയിച്ചു. മുടി വെട്ടണമെന്ന കണ്ടീഷനാണ് ഗീതു മോഹന്‍ദാസ് തനിക്കു മുന്നില്‍ വച്ചതെന്നും സഞ്ജന പറഞ്ഞു. ഒരു നാടകത്തില്‍ പോലും താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും സഞ്ജന പറഞ്ഞു. മനോരമ ന്യൂസിന്റെ ‘പുലര്‍വേള’യിലാണ് സഞ്ജന ഇക്കാര്യം പറഞ്ഞത്.

Read Also: കടലുപോലെ തിരയടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍; ‘മൂത്തോന്‍’ ഗംഭീരമെന്ന് മഞ്ജു

സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കള്‍ ഫഹദ് ഫാസിലും പാര്‍വതിയുമാണെന്നും സഞ്ജന പങ്കുവയ്ച്ചു. തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരപുത്രിയാണ് സഞ്ജന.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sanjana deepu about film entry moothon actress sanjana

Next Story
ഒന്നാം വിവാഹ വാർഷികത്തിൽ തീർഥാടനവുമായി രൺവീറും ദീപികയുംranveer singh, deepika padukone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com