യുവ നായികമാരില്‍ ഏറെ ആരാധകരുളള താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫൊട്ടൊഷൂട്ട്, യാത്രാ ചിത്രങ്ങള്‍ എന്നിവ പങ്കുവയ്ക്കാറുണ്ട്. സാനിയ സ്കൈ ഡൈവിങ്ങ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആകാശത്ത് പാറി പറക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘അവസാനം അതും സാധിച്ചു. ആഗ്രഹം സഫലമായി ‘ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സാനിയ കുറിച്ചത്. സ്കൈ ഡൈവിങ്ങ് ചെയ്യുന്നതിനു മുന്‍പ് തയ്യാറെടുക്കുന്ന വീഡിയോയും സാനിയ ഷെയര്‍ ചെയ്തിട്ടുണ്ട്. സാനിയയുടെ ധൈര്യത്തെ പ്രശംസിക്കേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്.
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ സാറ്റര്‍ഡെ നൈറ്റ്’ ആണ് സാനിയയുടെ പുതിയ ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്സന്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ നാലിനാണ് തീയറ്ററുകളിലെത്തുന്നത്. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവീന്‍ ഭാസ്കറാണ്. ‘ സാറ്റര്‍ഡെ നൈറ്റ് വിത്ത് കിറുക്കനും കൂട്ടുകാരും’ എന്നതാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.