കടൽക്കരയിൽനിന്നൊരു ഫോട്ടോഷൂട്ട്, പുതിയ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ

ഓരോ ഫോട്ടോയ്ക്കും സാനിയ നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്

Saniya Iyappan, ie malayalam

ഫോട്ടോഷൂട്ടിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാറുളള നടിയാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. തന്റെ പുതിയ ഫോട്ടോഷൂട്ടിലും സാനിയ ഇത് ആവർത്തിച്ചിട്ടുണ്ട്. കടൽക്കരയിൽനിന്നുളളതാണ് ഇത്തവണത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

ഓരോ ഫോട്ടോയ്ക്കും സാനിയ നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. കരുത്തോടെയിരിക്കുക, പ്രഭാതത്തെ അഭിമുഖീകരിക്കുക, അത് നിങ്ങള്‍ക്ക് ആവശ്യമായ വെളിച്ചം നല്‍കുമെന്നാണ് സാനിയ ഒരു ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

Read More: എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

വിഷ്‍ണു ഉണ്ണിക്കൃഷ്‍ണൻ നായകനാകുന്ന കൃഷ്‍ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലാണ് സാനിയ ഇപ്പോൾ അഭിനയിക്കുന്നത്. ദ പ്രീസ്റ്റിലും, ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyyappan shares new photos

Next Story
ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്; ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി പറഞ്ഞ് ദുൽഖർDulquer Salmaan, ദുൽഖർ സൽമാൻ, 9 years of dulquer salmaan, സിനിമയിൽ 9 വർഷങ്ങൾ തികച്ച് ദുൽഖർ സൽമാൻ, Dulqur Salman, Kurup movie sneak peek, Kurup movie tease, ദുൽഖർ സൽമാൻ, കുറുപ്പ്, Kurup release, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com