scorecardresearch

കാശ്മീരി സുന്ദരിയായി സാനിയ; ചിത്രങ്ങൾ

പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള സാനിയയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള സാനിയയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
New Update
Saniya Iyappan, Saniya Iyappan viral photos, Saniya Iyappan kashmir photos, Saniya Iyappan photoshoot, Saniya Iyappan film, സാനിയ ഇയ്യപ്പൻ, Indian express malayalam, IE malayalam

ദാൽതടാകത്തിൽ തോണിയിലിരുന്ന് പുഞ്ചിരി തൂകുന്ന ഒരു കാശ്മീരി സുന്ദരി. യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ അയ്യപ്പൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്. കാശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങളിൽ പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ അണിഞ്ഞ് സുന്ദരിയായാണ് സാനിയ പ്രത്യക്ഷപ്പെടുന്നത്.

Advertisment

Advertisment

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Read more: എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ

Kashmir Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: