യുവതാരം സാനിയ ഇയ്യപ്പന്റെ വർക്ക് ഔട്ട് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം ആരാധകരെ ഞെട്ടിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ് പോസ് ചെയ്യുകയാണ് സാനിയ. എന്തൊരു ഫ്ളെക്സിബിലിറ്റി, നിങ്ങൾ പശുവിൻ പാലിനു പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് ചിത്രത്തിനു താഴെ. ഉടനെ തന്നെ ഒരു യോഗ ട്യൂട്ടോറിയൽ ക്ലാസ് തുടങ്ങൂ എന്നും ആരാധകർ സാനിയയോട് അപേക്ഷിക്കുന്നുണ്ട്.

View this post on Instagram

A post shared by SANIYA IYAPPAN (@_saniya_iyappan_) on

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

View this post on Instagram

#tb

A post shared by SANIYA IYAPPAN (@_saniya_iyappan_) on

View this post on Instagram

Salty air, sun kissed hair.. #tb

A post shared by SANIYA IYAPPAN (@_saniya_iyappan_) on

View this post on Instagram

A post shared by SANIYA IYAPPAN (@_saniya_iyappan_) on

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Read more: പൂർണിമയുടെ കരവിരുത്; സ്റ്റൈലിഷ് ലുക്കിൽ സാനിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook