scorecardresearch

Latest News

ഇരുപതാം പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ

പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു സാനിയ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത്

saniya iyyappan, actress, ie malayalam

ഇരുപതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് യുവനടി സാനിയ ഇയ്യപ്പൻ. 20-ാം പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോയും സാനിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു സാനിയ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത്.

കൂട്ടുകാർ സാനിയയ്ക്ക് ഒരുക്കിയ അപ്രതീക്ഷിത സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘ക്വീൻ’ എന്ന സിനിമയിലൂടെയാണ് സാനിയ ശ്രദ്ധേയയാകുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ സാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്.

സോഷ്യൽ മീഡിയയിൽ ഗ്ലാമറാസായുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സാനിയ ഇയ്യപ്പൻ മടി കാട്ടാറില്ല. തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്ന സദാചാരവാദികൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം കൊടുക്കാറുണ്ട്.

Read More: കടലിന്റെ പശ്ചാത്തലത്തിൽ സാനിയ ഇയ്യപ്പന്റെ ഗ്ലാമർ ഫൊട്ടോഷൂട്ട്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Saniya iyappan turns 20th birthday celeberation