scorecardresearch
Latest News

തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷമാക്കി സാനിയ; ചിത്രങ്ങൾ

അച്ഛനമ്മമാരോടും സഹോദരിയോടുമൊപ്പം തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കുകയാണ് സാനിയ

Saniya Iyappan, Saniya Iyappan photos

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാനിയ ഇയ്യപ്പന്‍. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ആരാധക ശ്രദ്ധ നേടാറുണ്ട് സാനിയ. വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തന്റെ കുടുംബം തരുന്ന പിന്തുണയെ പറ്റി സാനിയ അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സാനിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

അച്ഛനമ്മമാരോടും സഹോദരിയോടും ഒപ്പം തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം.

‘ ഐലന്‍ഡ് ഗേള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തത്. കളര്‍ഫുളായ വസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന സാനിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ സല്യൂട്ട്’  ആണ് സാനിയ അവസാനമായി അഭിനയിച്ച ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Saniya iyappan shares thailand photos