യാത്രകൾ ഏറെയിഷ്ടപ്പെടുന്ന വ്യക്തിയാണ് നടി സാനിയ ഇയ്യപ്പൻ. അച്ഛനമ്മമാരോടും സഹോദരിയോടുമൊപ്പം തായ്ലന്ഡില് അവധി ആഘോഷിക്കുകയാണ് സാനിയ.
തായ്ലാൻഡിൽ നിന്നും സാനിയ ഷെയർ ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുകയാണ്. സ്വിം സ്യൂട്ടിലുള്ള സാനിയയുടെ ചിത്രങ്ങൾ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
‘ ഐലന്‍ഡ് ഗേള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ സല്യൂട്ട്’ ആണ് സാനിയ അവസാനമായി അഭിനയിച്ച ചിത്രം.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സാനിയ. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ആരാധക ശ്രദ്ധ നേടാറുണ്ട് സാനിയ. വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തന്റെ കുടുംബം തരുന്ന പിന്തുണയെ പറ്റി സാനിയ അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്.