തടാകങ്ങളുടെ നഗരത്തിൽ; ഉദയ്‌പൂർ ചിത്രങ്ങളുമായി സാനിയ

സാനിയ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Saniya Iyappan, Saniya Iyyappan photos

യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങളും സാനിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തടാകങ്ങളുടെ നഗരമായ ഉദയ്‌പൂരിൽ നിന്നും പകർത്തിയ ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാനിയ.

അടുത്തിടെ ഹിമാചൽ പ്രദേശിലെ കസോളിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും ചിത്രങ്ങളുടെയും വീഡിയോയുടെയും അടിക്കുറിപ്പിൽ സാനിയ പറഞ്ഞു. “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ജീവിക്കുന്നു ..അമർജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയിൽ എന്റെ പ്രിയപ്പെട്ട കാര്യമാണ്,” സാനിയ കുറിച്ചു.

Read More: ഡാഡികൂൾ; അച്ഛനൊപ്പം ചുവടുവെച്ച് സാനിയ

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyappan photos from udaipur

Next Story
ഒടുവിൽ ആരാധകരുടെ അഭ്യർത്ഥന കേട്ടു; മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമBhama, Bhama daughter, Bhama daughter photos, Bhama with husband, Bhama latest photos, ഭാമ
The moderation of comments is automated and not cleared manually by malayalam.indianexpress.com