സോഷ്യൽ മീഡിയയിൽ ഗ്ലാമറാസായുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ യുവനടി സാനിയ ഇയ്യപ്പൻ മടി കാട്ടാറില്ല. കഴിഞ്ഞ ജന്മദിനാഘോഷവേളയിൽ ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു. തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്ന സദാചാരവാദികൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം കൊടുത്തിരുന്നു.
നീണ്ട നാളുകൾക്കുശേഷം വീണ്ടും ഗ്ലാമറസായുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സാനിയ. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഹോട്ട് ലുക്കിലുള്ള സാനിയയാണ് ഇൻസ്റ്റഗ്രാം റീൽസിലുള്ളത്.
‘ക്വീൻ’ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്.
Read More: പകലിരവുകളാം ഇരുകുതിരകളാൽ; റംസാനൊപ്പം ചുവടുവെച്ച് സാനിയ