Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

കടൽതീരം പോലെയാണ് ജീവിതം; വെക്കേഷൻ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ

ബീച്ചിൽനിന്നും ഗ്ലാമർ ലുക്കിലുളള ചിത്രമാണ് സാനിയ പങ്കുവച്ചത്

മാലിദ്വീപിൽ വെക്കേഷൻ ആഘോഷത്തിലാണ് സാനിയ ഇയ്യപ്പൻ. ഏതാനും ദിവസം മാലിദ്വീപിൽനിന്നുളള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി ഷെയർ ചെയ്തിരുന്നു. വെക്കേഷനിൽനിന്നുളള കൂടുതൽ ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സാനിയ. ബീച്ചിൽനിന്നും ഗ്ലാമർ ലുക്കിലുളള ചിത്രവും സാനിയ പങ്കു വച്ചതിലുണ്ട്.

കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂവെന്നാണ് സാനിയ ചിത്രത്തോടൊപ്പം കുറിച്ചത്. ചങ്കി മാത്യുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും വെക്കേഷനിൽനിന്നുളള കൂടുതൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

തന്റെ 19-ാം ജന്മദിനം ആഘോഷിക്കാനാണ് സാനിയ മാലിദ്വീപിൽ എത്തിയത്. സാനിയക്കൊപ്പം സുഹൃത്തുക്കളുമുണ്ട്. ബിച്ചിൽനിന്നുളള നിരവധി ഗ്ലാമർ ചിത്രങ്ങൾ കുറച്ചുദിവസം മുൻപ് സാനിയ ഷെയർ ചെയ്തിരുന്നു. ബിക്കിനിയിലുളള ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ഷോയുടെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് ശ്രദ്ധ നേടി. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്.

Read More: മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയ

പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാനം നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന പുതിയ സിനിമയിലും സാനിയയുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyappan maldives vaccation photos

Next Story
ഒന്നിച്ചു പൊറുതി വേണ്ട; സുകുമാരന്റെ വാക്കുകൾ ഓർത്ത് മല്ലികmallika sukumaran, mallika sukumaran family
The moderation of comments is automated and not cleared manually by malayalam.indianexpress.com