‘ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ,’ കസോളിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവച്ച് സാനിയ

ഹിമാചൽ പ്രദേശിലെ കസോളിൽ പോയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സാനിയ പങ്കുവച്ചത്

Saniya Iyappan, Saniya Iyappan with daddy dance video, Saniya Iyappan viral videos, Saniya Iyappan viral photos, Saniya Iyappan dance video, Saniya Iyappan kashmir photos, Saniya Iyappan photoshoot, Saniya Iyappan film, സാനിയ ഇയ്യപ്പൻ, Indian express malayalam, IE malayalam

യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങളും സാനിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഹിമാചൽ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് ഏതാനും ദിവസങ്ങളായി സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ഇപ്പോൾ പ്രദേശത്തെ പഹാഠി വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും ചിത്രങ്ങളുടെയും വീഡിയോയുടെയും അടിക്കുറിപ്പിൽ സാനിയ പറഞ്ഞു. “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ജീവിക്കുന്നു ..അമർജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയിൽ എന്റെ പ്രിയപ്പെട്ട കാര്യമാണ്,” സാനിയ കുറിച്ചു.

Read More: ഡാഡികൂൾ; അച്ഛനൊപ്പം ചുവടുവെച്ച് സാനിയ

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyappan instagram post photos video from kasol himachal pradesh

Next Story
ജീവിതം മാറ്റിമറിച്ച വ്യക്തി, ചിത്രവുമായി പിഷാരടി; ഇയാളെ ഞങ്ങൾക്കറിയാമെന്ന് ആരാധകർRamesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com