യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാൻസറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാൽ’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്.
റംസാനൊപ്പമുള്ള സാനിയയുടെ ഡാൻസ് വീഡിയോകൾ മുൻപും ശ്രദ്ധ കവർന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതിൽ ഇവർ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ആരാധകർ വീഡിയോയ്ക്ക് നൽകിയ കമന്റ്.
Read More: ഡാഡികൂൾ; അച്ഛനൊപ്പം ചുവടുവെച്ച് സാനിയ
ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.
‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.