ഡാഡികൂൾ; അച്ഛനൊപ്പം ചുവടുവെച്ച് സാനിയ

വിജയ്‌ ചിത്രം ‘മാസ്റ്ററി’ലെ ‘വാത്തി കമിങ്’ എന്ന പാട്ടിനൊപ്പമാണ് അച്ഛനും മകളും ചുവടുവെയ്ക്കുന്നത്

Saniya Iyappan, Saniya Iyappan with daddy dance video, Saniya Iyappan viral videos

യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് സാനിയ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഡാഡിയ്ക്ക് ഒപ്പം ചുവടുവെയ്ക്കുന്ന സാനിയയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിനൊപ്പമാണ് സാനിയയുടെയും അച്ഛന്റെയും ഡാൻസ്. ഡാഡികൂൾ എന്നാണ് അച്ഛനെ സാനിയ വിശേഷിപ്പിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Read more: എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyappan dance with her father

Next Story
ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ഛൻ; അനുഷ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com