ലോക്ക്ഡൗണ്‍ കാലം എല്ലാവർക്കും പുതിയ പരീക്ഷണങ്ങൾക്കുള്ള സമയം കൂടിയായിരുന്നു. അഭിനേത്രിക്കു പുറമെ നല്ലൊരു നർത്തകി കൂടിയായ സാനിയ ഇയ്യപ്പനും മറിച്ചല്ല. ഇതുവരെ പരീക്ഷിക്കാത്ത ഒരു സ്റ്റൈലുമായാണ് സാനിയയും സുഹൃത്ത് റിനോഷ് സുരേന്ദ്രയും എത്തിയിരിക്കുന്നത്.
Read More: നാഗവല്ലിക്കും ജോക്കറിനും ഒരുമിച്ചൊരു ഇടമൊരുക്കി യാമി
2001ൽ പുറത്തിറങ്ങിയ ‘മിന്നലേ’ എന്ന ചിത്രത്തിൽ ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ബോംബെ ജയശ്രീ ആലപിച്ച ‘വസീഗരാ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണു സാനിയയും റിനോഷും ചുവടുവയ്ക്കുന്നത്. നൃത്തത്തിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രണ്ടുപേരും ചേർന്നു തന്നെയാണ്. ഇതിന്റെ വീഡിയോ സാനിയ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
#Vaseegara Dance Cover!! Link in my bio Or Watch the full video here https://youtu.be/cvNNiE3GNpU
സാനിയയുടേയും റിനോഷിന്റേയും അനായാസ ചുവടുകൾ കണ്ടാണ് എല്ലാവരും അമ്പരന്നിരിക്കുന്നത്. എന്തൊരു മെയ് വഴക്കമാണ് ഇരുവർക്കും എന്നാണ് കൂടുതൽ പേരും കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ യാമി എന്ന ഫൊട്ടോഗ്രാഫർ നാഗവല്ലിയേയും ജോക്കറിനേയും ഒരുമിച്ചൊരു ഫ്രെയിമിൽ കൊണ്ടുവന്നപ്പോൾ അതിന് മോഡലായതും സാനിയ ആയിരുന്നു. ആ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് സാനിയ തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. ‘ശൊ! 18 വയസ്സായോ’ എന്ന് സാനിയയ്ക്കു തന്നെ അദ്ഭുതം തോന്നുന്ന തരത്തിലുള്ള ഡിസൈൻസ് ആണ് കേക്കിനായി ഒരുക്കിയത്.
2014ൽ പുറത്തിറങ്ങിയ ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെയാണ് സാനിയ അഭിനയരംഗത്തെത്തിയത്. 2018ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.