എല്ലായിടത്തും ഇപ്പോൾ ക്ലബ് ഹൗസ് തരംഗമാണ്. ഓരോ ചാറ്റ് റൂമിലും നിമിഷങ്ങൾകൊണ്ട് നൂറുകണക്കിന് ആളുകളാണ് അതിഥികളായി എത്തുന്നത്. ക്ലബ് ഹൗസ് ചർച്ചകൾക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവും. ക്ലബ് ഹൗസിലെ ഈ പ്രവണതകളെ ഒരു ട്രോൾ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് നടി സാനിയ.
യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സാനിയ കൂട്ടുകാരികൾക്കൊപ്പമുള്ള ഡബ്സ് മാഷ് വീഡിയോകൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.
‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.
Read more: എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ