മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയ

ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, സ്രിന്റ, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേരാണ് സാനിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്

Saniya Iyappan, Saniya Iyappan birthday, saniya iyyappan Maldives, Saniya Iyappan latest photos, Saniya Iyappan films, സാനിയ ഇയ്യപ്പൻ, indian express malayalam, IE malayalam

യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്റെ 19-ാം ജന്മദിനമാണ് ഇന്ന്. തന്റെ പിറന്നാൾ മാലിദ്വീപിൽ ആഘോഷിക്കുകയാണ് സാനിയ. ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, സ്രിന്റ, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേരാണ് സാനിയയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ഷോയുടെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് ശ്രദ്ധ നേടി. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്.

Read more: കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyappan birthday photos maldives

The moderation of comments is automated and not cleared manually by malayalam.indianexpress.com