scorecardresearch

ഓസ്ട്രേലിയൻ വൈബിൽ സാനിയ; ചിത്രങ്ങൾ, വീഡിയോ

ഓസ്ട്രേലിയൻ നഗരം ചുറ്റി കാണുകയാണ് സാനിയ

Saniya, Saniya latest, Saniya recent
സാനിയ ഇയ്യപ്പൻ

നടി, മോഡൽ, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഡാൻസ് റീലുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന സാനിയയുടെ ഓസ്ട്രേലിയൻ ട്രിപ്പിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിനു മുൻപ് കശ്മീർ, മനാലി, തായ്‌ലാൻഡ്, ദുബായ്, രാജസ്ഥാൻ എന്നിവങ്ങളിൽ നിന്നുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തിരുന്നു.

ഓസ്ട്രേലിയയിലെ അതിപുരാതന ട്രെയിനിലുള്ള യാത്രയും, ഹോട്ട് എയർ ബലൂണിൽ പറക്കുന്നതും, സ്വന്തമായി ഓസ്ട്രേലിയൻ ടിന്നർ ഉണ്ടാക്കുന്നതിന്റെ വീഡിയോയുമാണ് സാനിയ പങ്കുവച്ചത്. അതിനൊപ്പം ഒരു ഡാൻസ് റീലും താരം ഷെയർ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ നഗരം ചുറ്റി കാണുകയാണ് സാനിയ. താരത്തിന്റെ യാത്രാചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ സാനിയ ‘ബാല്യകാല സഖി’, ‘എന്ന് നിന്റെ മൊയ്തീൻ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ‘ക്യൂൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ‘ലൂസിഫറി’ലും സാനിയ അഭിനയിച്ചിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ സാറ്റര്‍ഡെ നൈറ്റ്’ ആണ് സാനിയ അവസാന അഭിനയിച്ച ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Saniya iyappan australian trip video and photos