/indian-express-malayalam/media/media_files/uploads/2017/05/jayamravi.jpg)
ബാഹുബലിയോട് കിടപിടിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സംഘമിത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം അതിന്റെ ബജറ്റിലും താരസാന്നിധ്യത്തിലും വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു.
ശ്രുതിഹാസൻ, ആര്യ, ജയം രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സംഘമിത്ര. ശ്രുതി ഹാസനാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര ഒരുങ്ങുന്നത്. സുന്ദർ സിയാണ് സംഘമിത്രയുടെ സംവിധായകൻ.
ചിത്രത്തിന്റെ തന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് ജയംരവി. പോരാളിയായ ജയംരവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രുതി ഹാസന്റെ പോസ്റ്ററും പുറത്തിറക്കിയിരുന്നു.
A new first look poster of @actor_jayamravi in #Sangamithra#SangamithraAtCannespic.twitter.com/PlunWkLOvo
— Ramesh Bala (@rameshlaus) May 20, 2017
തെന്നിന്ത്യയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് സംഘമിത്ര. ഏകദേശം 250 കോടി മുതൽ മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര പ്രേക്ഷകർക്ക് മുന്നിലെത്തുക.
എഡി എട്ടാം നൂറ്റാണ്ടിലാണ് സംഘമിത്രയുടെ കഥ നടക്കുന്നത്. തമിഴ് സിനിമയ്‌ക്ക് എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു ചിത്രമായിരിക്കും സംഘമിത്രയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. സ്വന്തം രാജ്യം സംരക്ഷിക്കാൻ വേണ്ടിയുളള സംഘമിത്രയുടെ യാത്രയാണ് ചിത്രം പറയുന്നത്.
ആര്യയും ജയംരവിയും ആദ്യമായി ഒരുമിച്ച് വെളളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് സംഘമിത്ര. സംഘമിത്രയ്‌ക്കായി കഠിന പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ശ്രുതി ഹാസൻ. സംഘട്ടന രംഗങ്ങൾ പരിശീലിക്കുന്ന വിഡിയോ താരം മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്ക്‌വച്ചിരുന്നു.
ബാഹുബലിയുടെ ആർട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് സംഘമിത്രയുടെയും പിന്നിൽ പ്രവർത്തിക്കുന്നത്. ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നിർമാണം. ഓഗസ്റ്റിൽ സംഘമിത്രയുടെ ചിത്രീകരണം തുടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us