scorecardresearch
Latest News

വേണേൽ ചക്ക അമേരിക്കയിലും കായ്ക്കും; അനിയത്തിയെ അഭിനന്ദിച്ച് സാന്ദ്ര തോമസ്

അനിയത്തി സ്നേഹ അമേരിക്കയിലെ വീട്ടുമുറ്റത്ത് നട്ടുനനച്ച് വളർത്തിയ പ്ലാവും ആര്യവേപ്പും മുരിങ്ങമരവുമെല്ലാം പരിചയപ്പെടുത്തുകയാണ് സാന്ദ്ര

Sandra Thomas, Sandra Thomas sister, Sandra Thomas photos, Thankakolusu birthday, Sandra Thomas family, Sandra Thomas daughters, Thankakolusu, തങ്കകൊലുസ്, സാന്ദ്ര തോമസ്

നാടും വീടും വിട്ട് വിദേശത്ത് ജീവിക്കേണ്ടി വരുന്ന മലയാളികളെ സംബന്ധിച്ച് കേരളത്തിലെ പച്ചപ്പും ഹരിതാഭയും മഴക്കാലവും എന്തിന് കേരളീയ തനിമയുള്ള ഭക്ഷണങ്ങൾ വരെ പലപ്പോഴും നൊസ്റ്റാൾജിയ ആണ്. അമേരിക്കയിലെ വീട്ടുമുറ്റത്ത് പ്ലാവും ആര്യവേപ്പും മുരിങ്ങ മരവും കറിവേപ്പുമൊക്കെ നട്ടു നനച്ച് വളർത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന്റെ അനിയത്തി സ്നേഹ ട്രീസ തോമസ്.

വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന പ്ലാവും മുരിങ്ങ മരവുമൊക്കെ സന്തോഷത്തോടെ പരിചയപ്പെടുത്തുന്ന സ്നേഹയെ ആണ് വീഡിയോയിൽ കാണാനാവുക. സാന്ദ്ര തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സാന്ദ്രയുടെ ഏക സഹോദരിയാണ് സ്നേഹ. ‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.  

വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയില്‍ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്.

Read more: അങ്ങനെയൊരു അമ്മയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വിമർശകർക്ക് സാന്ദ്രയുടെ മറുപടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sandra thomas shares her sister s kitchen garden video