നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. കുളത്തിലെ മീനുകൾക്ക് ഭക്ഷണമെറിഞ്ഞു കൊടുക്കുന്ന സാന്ദ്രയുടെ മക്കളാണ് വീഡിയോയിൽ നിറയുന്നത്. വരാലേ… വായോ…. എന്ന നീട്ടി വിളിയോടെ മീനുകൾക്ക് ഭക്ഷണമെറിഞ്ഞു കൊടുക്കുന്ന ഈ മിടുക്കി കുട്ടികൾ ഹൃദയം കവരും.
ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്ലിനും. മക്കളുടെ വിശേഷങ്ങൾ ഇടയ്ക്കൊക്കെ സാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്.
‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയില്‍ പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താൻ ഭാഗമായ റൂബി ഫിലിംസും പോലെ പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരിക്കും സ്വന്തം നിർമാണക്കമ്പനിയെന്ന് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
Read more: നിന്നോർമ്മയിൽ ഞാനേകയായി… രാധിക തിലകിന്റെ ഓർമകളിൽ മകൾ