നടി, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സാന്ദ്ര തോമസ്. സാന്ദ്രയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പരിചിതരാണ് മക്കളായ തങ്കകൊലുസുമാരും. ഇരട്ടക്കുട്ടികളാണ് സാന്ദ്രയ്ക്ക് കെൻഡലിനും കാറ്റ്‌ലിനും. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്.
മക്കളുടെ വിശേഷങ്ങളൊക്കെ സാന്ദ്ര യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ഫൊട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാന്ദ്ര. മക്കളുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ബംഗാളി തീമിലുള്ള ഈ ഫൊട്ടോഷൂട്ട് സാന്ദ്ര നടത്തിയിരിക്കുന്നത്. രാജാരവിവർമ്മ ചിത്രത്തിലെ മോഡലുകളെ പോലെയുണ്ടല്ലോ എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.
‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയില്‍ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്.
Read more: വേണേൽ ചക്ക അമേരിക്കയിലും കായ്ക്കും; അനിയത്തിയെ അഭിനന്ദിച്ച് സാന്ദ്ര തോമസ്