തങ്കകൊലുസുമാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് സാന്ദ്ര തോമസ്; ചിത്രങ്ങൾ

സാന്ദ്രയുടെ 36-ാം ജന്മദിനമായിരുന്നു ഇന്നലെ

Sandra Thomas, Sandra Thomas birthday, Sandra Thomas age, Sandra Thomas sister, Sandra Thomas photos, Thankakolusu birthday, Sandra Thomas family, Sandra Thomas daughters, Thankakolusu, തങ്കകൊലുസ്, സാന്ദ്ര തോമസ്

നടി, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സാന്ദ്ര തോമസ്. തന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാന്ദ്ര ഇപ്പോൾ. മക്കളായ തങ്കകൊലുസുമാരെയും ചിത്രങ്ങളിൽ കാണാം. ഇന്നലെയായിരുന്നു സാന്ദ്രയുടെ 36-ാം ജന്മദിനം.

സാന്ദ്രയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പരിചിതരാണ് മക്കളായ തങ്കകൊലുസുമാരും. ഇരട്ടക്കുട്ടികളാണ് സാന്ദ്രയ്ക്ക് കെൻഡലിനും കാറ്റ്‌ലിനും. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. മക്കളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്.

‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയില്‍ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്.

Read more: വേണേൽ ചക്ക അമേരിക്കയിലും കായ്ക്കും; അനിയത്തിയെ അഭിനന്ദിച്ച് സാന്ദ്ര തോമസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sandra thomas birthday celebration photos

Next Story
അത്ഭുതപ്പെടുത്തുന്ന നടനായി തൂടരൂ; ഫഹദിനോട് പൃഥ്വിPrithviraj, Fahad Fazil, Fahadh Faasil, Nazriya, prithviraj, Happy Birthday Fahadh Fazil, Happy Birthday Fahadh Faasil, ഫഹദ് ഫാസിൽ, ഫഹദ് ഫാസിൽ ജന്മദിനം, FaFa birthday, Fahad birthday, Fahad birthday wishes, Fahad films, Nazriya, Nazriya Fahad photos, Fahad Nazriya photos, ie malayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express