/indian-express-malayalam/media/media_files/uploads/2017/03/sanal15439799_1374997472544742_3726155531668144713_n-horz.jpg)
കൊച്ചി: മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാർഡിനോട് കുറച്ചെങ്കിലും നീതിപുലർത്താമായിരുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സിനിമ എന്നാൽ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികൾ തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ച വിധുവിൻസെന്റിനോട് യാതൊരു വിരോധവുമില്ല എന്നും താരങ്ങളുടെയൊന്നും അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാൻ ഇറങ്ങിത്തിരിച്ച സ്ത്രീ എന്ന നിലയ്ക്ക് ആദരവേ ഉള്ളുയെന്നും സനല്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിഷയതീവ്രതയുടെ പേരിൽ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതിൽ മാൻഹോൾ വിജയിച്ചു എന്നേ ഞാൻ പറയൂ. ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാർഡ് വിധുവോ ആ സിനിമയോ അർഹിക്കുന്നതല്ലെന്ന തോന്നലാണ് മാൻഹോളും കഴിഞ്ഞവർഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയിൽ ശക്തമായി തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിധുവിന്റെ മനസ് ഈ അവാർഡിനെ ഉള്ളാലെ ആഘോഷിക്കാതിരിക്കട്ടെയെന്നും എന്റെയുൾപ്പെടെയുള്ള വിമർശകരുടെ വായടപ്പിക്കുന്ന രീതിയിൽ അടുത്തചിത്രത്തിലേക്ക് കുതിക്കട്ടെയെന്നും ആശിക്കുന്നതായും സനല്‍കുമാര്‍ പറഞ്ഞു.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാർഡ് കൊടുത്ത തീരുമാനം ഒരു സന്തോഷമുണ്ടാക്കുന്നു. അർഹമായ അവാർഡുകൾ കിട്ടാതെ പോയ മഹേഷിന്റെ പ്രതികാരം നിരാശയുമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ ലോഡുകണക്കിന് തെറിവിളിയും അധിക്ഷേപവുമൊക്കെ വരുമെന്ന് അറിയാം. സെക്സി ദുർഗയ്ക്ക് പുരസ്കാരം കിട്ടാത്തിന്റെ വിഷമമാണെന്ന് പറയരുതെന്നും ചിത്രം അവാർഡിനയച്ചിരുന്നില്ല എന്നകാര്യം അറിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ചിത്രമായി മാന്‍ഹോളായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ജനപ്രിയ ചിത്രത്തിനുള്ള കാറ്റഗറിയില്‍ മാത്രമാണ് മഹേഷിന്റെ പ്രതികാരം അംഗീകരിക്കപ്പെട്ടതും. ഇതിന് വിമര്‍ശനവുമായാണ് സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത് വന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us