/indian-express-malayalam/media/media_files/2025/01/23/QqsaCy2N2NmKjiEYS3PD.jpg)
Manju Warrier Starring Kayattam Film Release
മഞ്ജുവാര്യരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് സിനിമാണ് കയറ്റം. സനൽകുമാർ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗാണ് പ്രമേയമായി വരുന്നത്.
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ 'അഹർ' ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
'എസ് ദുര്‍ഗ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജു വാര്യര്‍ക്കു പുറമെ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പുതുമുഖം ഗൗരവ് രവീന്ദ്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.
സിനിമയിലെ ക്യാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ 'കയറ്റം' ഇതുവരെ തിയേറ്ററിൽ റിലീസായിട്ടില്ല. മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിവാദത്തിൽ റിലീസ് നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ സിനിമ ഓൺലൈനിലൂടെ പുറത്തു വിട്ടിരിക്കുകയാണ് സനൽകുമാർ. സിനിമയുടെ ഫയൽ അടങ്ങിയ ഒരു ലിങ്കും അതിൻ്റെ പാസ് വേഡും സംവിധായകൻ തൻ്റെ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
''അതീവ ഗൗരവം അർഹിക്കുന്ന ഒരു വിഷയം എന്ത് വന്നാലും ചർച്ചയാക്കില്ല എന്നുറപ്പിക്കാനെടുക്കുന്ന കരുതലും ജാഗതയും എത്രമാത്രമെന്ന് നോക്കിയാലറിയാം ആ വിഷയത്തിന്റെ തീവ്രത. ആ കരുതലിന്റെയും ജാഗ്രതയുടെയും വന്മതിൽ പൊളിച്ചു നീക്കാതെ ഒരു ജനതയ്ക്കും മുന്നോട്ടുപോകാനാവില്ല!'' എന്ന കുറിപ്പിനൊപ്പമാണ് സിനിമ കാണുവാനുള്ള ലിങ്കും പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/01/23/2hyJTL2KKO8xqIaPYCZf.jpg)
നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനീഷ് ചന്ദ്രൻ ബിനു നായർ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്. പ്രശസ്ത ഛായാഗ്രാഹകനായി പ്രവർത്തിച്ചിരുന്ന ചന്ദ്രു സെൽവരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്. 'ചോല'യിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Read More
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
- ഡിറ്റക്ടീവായി മമ്മൂട്ടി, ഒപ്പം ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിവ്യൂ; Dominic And The Ladies Purse Review
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us