scorecardresearch

എന്തുകൊണ്ട് സെക്‌സി ദുർഗ ? സനൽ കുമാർ ശശിധരൻ പറയുന്നു

ഈ പറയുന്നവർ ദുർഗയെന്ന പേരുളള​ പെൺകുട്ടി രാത്രി തനിയെ റോഡിൽ നിന്നാൽ അവളെ പൂവിട്ട് പൂജിക്കുകയല്ലല്ലോ ചെയ്യുക.

ഈ പറയുന്നവർ ദുർഗയെന്ന പേരുളള​ പെൺകുട്ടി രാത്രി തനിയെ റോഡിൽ നിന്നാൽ അവളെ പൂവിട്ട് പൂജിക്കുകയല്ലല്ലോ ചെയ്യുക.

author-image
Shilpa Jacob
അപ്‌ഡേറ്റ് ചെയ്‌തു
New Update
sanal kumar sasidharan, sexy durga, iffr, rotterdam award

മലയാള സിനിമയ്‌ക്ക് അഭിമാന മുഹൂർത്തം സമ്മാനിച്ചാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'സെക്‌സി ദുർഗ' റോട്ടർഡാം ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുളള​ ഹിവോസ് ടൈഗർ അവാർഡ് നേടിയത്. ആദ്യമായാണ് ഇന്ത്യയിൽ നിന്നുളള​ ഒരു ചിത്രത്തിന് ഫീച്ചർ ഫിലിം വിഭാഗത്തിൽ ഈ അവാർഡ് ലഭിക്കുന്നത്. ലോകത്തിലെ എട്ടു മികച്ച ചിത്രങ്ങളുടെ ചുരുക്ക പട്ടികയിൽ നിന്നാണ് മലയാള ചിത്രം സെക്‌സി ദുർഗ ഈ നേട്ടം കൈവരിച്ചത്. അവാർഡിന്റെ നിറവിൽ നിന്നുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ ഇന്ത്യൻ എക്‌സ്പ്രസ് ഓൺലൈനോട് സംസാരിച്ചു...

Advertisment

അവാർഡിനെക്കുറിച്ച് ?

അവാർഡ് വളരെയധികം സന്തോഷം നൽകുന്നു. ഇത് മലയാളത്തിലെ സ്വതന്ത്ര സിനിമയ്‌ക്ക് ലഭിച്ച അംഗീകാരമാണ്. കൊമേഴ്സ്യൽ ചിത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇവിടെ സിനിമ നിലനിൽക്കുന്നത്. ഭാഷ, വിഷയം എന്നിവയിൽ പലപ്പോഴും മാറ്റം ആഗ്രഹിക്കുന്നില്ല. ഇവിടെ താരത്തിന്റെ ചുറ്റുപാടും നിൽക്കുന്ന ജീവിതമാണ് കൂടുതലും ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ചെറിയ സ്വതന്ത്ര സിനിമകൾ ചെയ്യുന്ന കുറേപേർ ഇവിടെയുണ്ട്. ഇത് അവർക്കെല്ലാമുളള​ അവാർഡാണ്.

sanal kumar sasidharan, sexy durga, iffr, rotterdam award, iffr 2017, IFFR  Hivos Tiger Award,

സെക്‌സി ദുർഗ എന്താണ് പ്രേക്ഷകരോട് സംവദിക്കുന്നത് ?

ഇതൊരു കഥയല്ല. കഥയില്ലാത്ത സിനിമയാണിത്. നമ്മുടെ സമകാലിക സമൂഹത്തിൽ നടക്കുന്ന സംഭവമാണ്. അതുകൊണ്ടുതന്നെ ഇതിന് ഒരു കഥയോ തിരക്കഥയോ ഉണ്ടായിരുന്നില്ല. മനസ്സിലുളള​ ആശയം വച്ചാണ് ഷൂട്ടിങ്ങിന് പോകുന്നത്. പിന്നീട് ലൊക്കേഷനിൽ വച്ച് ഇംപ്രവൈസ് ചെയ്യും.

സെക്‌സി ദുർഗ പറയുന്നത് സമൂഹത്തിന്റെ ജീവിതമാണ്. നമ്മൾ നിരന്തരം അനുഭവിക്കുന്ന ജീവിതം. സമൂഹത്തോട് സംവദിക്കുന്ന ഒരു രാഷ്‌ട്രീയം ഇതിനുണ്ട്. സ്ത്രീകൾ എങ്ങനെയാണ് സമൂഹത്തിൽ ജീവിക്കേണ്ടിവരുന്നതെന്ന് സിനിമ കാണിക്കുന്നു.

Advertisment

സമൂഹത്തിൽ നിലനിൽക്കുന്ന ചില കാപട്യങ്ങളെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. അതാണ് ഈ സിനിമ സംവദിക്കുന്നത്. സെക്‌സി ദുർഗ ഒരു സിനിമാറ്റിക് അനുഭവമാണ്. അതു കണ്ടു കഴിഞ്ഞാലേ പറയാൻ പറ്റൂ. അത് അനുഭവിച്ച് അറിയേണ്ട ഒന്നാണ്.

sanal kumar sasidharan, sexy durga, iffr, rotterdam award, iffr 2017, IFFR  Hivos Tiger Award

എന്തുകൊണ്ടാണ് സെക്‌സി ദുർഗ എന്ന പേര് ?

ദുർഗ എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. ദുർഗ സെക്‌സിയായതുകൊണ്ട് അങ്ങനെ പേരിട്ടു എന്നേയുളളൂ.

സിനിമയുടെ പേര് ചിലരെങ്കിലും ദുർവ്യാഖ്യാനിക്കുമെന്ന് തോന്നുന്നുണ്ടോ ?

അങ്ങനെ പറയുന്നവരുടെ കുഴപ്പാമാകും അതെന്നേ പറയാൻ കഴിയൂ. ഈ പറയുന്നവർ ദുർഗയെന്ന പേരുളള​ പെൺകുട്ടി രാത്രി തനിയെ റോഡിൽ നിന്നാൽ അവളെ പൂവിട്ട് പൂജിക്കുകയല്ലല്ലോ ചെയ്യുക. മറിച്ച് അവളെ വേശ്യയെന്നു വരെ വിളിച്ചേക്കാം. അങ്ങനെ ചിന്തിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ പൊതുവായുളള​ കാഴ്ചപ്പാടുകളുടെ പ്രശ്‌നമാണ്. ആരുടെയെങ്കിലും വികാരം വ്രണപ്പെടുമെന്ന് കരുതിയിരിക്കുന്നവരോട് ഒന്നും പറയാനില്ല.

sanal kumar sasidharan, sexy durga, iffr, rotterdam award, iffr 2017, IFFR  Hivos Tiger Award

അനുരാഗ് കശ്യപ് പോലുളളവരുടെ പിന്തുണ ?

അതെല്ലാം മലയാള സിനിമയ്‌ക്ക് വരുന്ന നല്ല മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക് ഒരു വലിയ സ്ഥാനമുണ്ടായിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമയിൽ വന്ന മാറ്റങ്ങൾ ആ സ്ഥാനത്തെയും ബാധിച്ചു. സ്ഥിരം ചേരുവകളുളള​ സിനിമകളായി പിന്നീട്. ഇപ്പോൾ ദേശീയ തലത്തിൽ മലയാള സിനിമയെ അംഗീകരിക്കാൻ മടിയുണ്ട്. എന്നാൽ യാഥാർഥ്യമുളള​ സിനിമാ ശ്രമങ്ങളെ കണ്ണടച്ച് തളളിക്കളയുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. സർക്കാർ വ്യവസ്ഥകൾ പോലും അത്തരത്തിലാണ്.

sanal kumar sasidharan, sexy durga, iffr, rotterdam award, iffr 2017, IFFR  Hivos Tiger Award

മറ്റ് ചലച്ചിത്ര മേളകളിലേക്ക് ?

കുറേ ചലച്ചിത്ര മേളകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒന്നും സ്ഥിരീകരിക്കാറായിട്ടില്ല.

sanal kumar sasidharan, sexy durga, iffr, rotterdam award, iffr 2017, IFFR  Hivos Tiger Award

എന്നാണ് ചിത്രം തിയറ്ററുകളിൽ എത്തുക ?

മൂന്നോ നാലോ മാസം കഴിഞ്ഞേ ചിത്രം തിയറ്ററുകളിലെത്തൂ. ഇന്ത്യ മുഴുവൻ ഒന്നിച്ച് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Interview Malayalam Films Sanalkumar Sasidharan Malayalam Movie Sexy Durga Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: