scorecardresearch

'ചലച്ചിത്ര അക്കാദമി സെക്സി ദുർഗ്ഗയോട് ചെയ്തത് സ്‌മൃതി ഇറാനി ചെയ്തതിന്റെ ഇടതുപക്ഷ വേർഷൻ'

ബിജെപിയെ വിമർശിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് സെക്സിദുർഗ്ഗ പനോരമയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്

ബിജെപിയെ വിമർശിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് സെക്സിദുർഗ്ഗ പനോരമയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanal Kumar Sasidharan, sexy durga

ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സെക്സി ദുർഗയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നടപടിയെ വിമർശിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചലച്ചിത്ര അക്കാദമി സെക്സി ദുർഗ്ഗയോട് ചെയ്തത് ഇപ്പോൾ സ്‌മൃതി ഇറാനി സെക്സി ദുർഗ്ഗയോട് ചെയ്തതിന്റെ ഇടതുപക്ഷ വേർഷൻ എന്നല്ലാതെ എനിക്ക് കാണാൻ കഴിയുന്നില്ലെന്ന് സനൽ കുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ബിജെപിയെ വിമർശിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് സെക്സിദുർഗ്ഗ പനോരമയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്. അക്കാദമിയെയും സർക്കാരിനെയും അതിന്റെ നിലപാടുകളെയും വിമർശിക്കുന്നു എന്നതാണ് സെക്സി ദുർഗയോട് അക്കാദമിയുടെ അസ്വാരസ്വത്തിനു കാരണമെന്നും അദ്ദേഹം കുറിച്ചു.

Advertisment

പാടെ ഒഴിവാക്കിയാൽ ഇപ്പോൾ മൗനമായിരിക്കുന്ന സാംസ്കാരിക അടിമകൾ പോലും വായ തുറന്നാലോ എന്ന് പേടിച്ചിട്ടാണ് സിനിമയെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അക്കാദമിക്കെതിരെ മിണ്ടാതിരുന്ന സിനിമാബുജികൾ ഇപ്പോൾ ഇൻബോക്സിൽ വന്നു കറങ്ങുന്നുണ്ട്. എത്ര ബോറന്മാരാണ് നിങ്ങൾ എന്റെ സാറമ്മാരെ-സനൽ കുമാർ ഫെയ്സ്ബുക്കിൽ എഴുതി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫും സനൽ കുമാർ ശശിധരന്റെ സെക്സി ദുര്‍ഗ്ഗയും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പട്ടികയിലുണ്ട് എന്നായിരുന്നു അവസാന നിമിഷം വരെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. എന്നാൽ ടേക്ക് ഓഫ് മാത്രമായിരുന്നു പനോരമയില്‍ ഇടം പിടിച്ച മലയാളം സിനിമ. ദേശീയ പുരസ്കാര ജേതാവായ രവി ജാദവിന്റെ മറാത്തി ചിത്രമായ 'നൂഡ്' അവസാനനിമിഷം പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. ആർട്ട് മോഡലായ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്.

നൂഡും, സെക്സി ദുർഗ്ഗയും ഉൾപ്പെടെ 24 സിനിമകളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് 13 പേരടങ്ങിയ ജൂറി തിരഞ്ഞെടുത്തത്. എന്നാൽ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ ലിസ്റ്റിൽ ഈ രണ്ടു ചിത്രങ്ങളെയും ഉൾപ്പെടുത്തിയില്ല. 13 അംഗ ജൂറിയോട് അഭിപ്രായം തേടാതെയായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നടപടി. ചിത്രങ്ങൾ ഒഴിവാക്കിയത് എന്തു കൊണ്ടാണെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലെന്ന് ജൂറി മെംബറും തിരക്കഥാകൃത്തുമായ അപൂർവ അസ്റാനി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. സ്ത്രീ കേന്ദ്രീകൃത സിനിമയായ നൂഡും സെക്സി ദുർഗ്ഗയും ഒഴിവാക്കിയതിലുളള നിരാശ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ജൂറിയുടെ തീരുമാനത്തെ ഉയർത്തിപ്പിടിച്ച് ഇപ്പോഴത്തെ നടപടി മന്ത്രാലയം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

Advertisment

ജോളി എൽഎൽബി 2, ബാഹുബലി 2, വെന്റിലേറ്റർ, പൂർണ തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സുജോയ് ഘോഷ് അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഈ മാസം 20 മുതൽ 28 വരെയാണ് 48-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

Sanalkumar Sasidharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: