അമ്പരപ്പിക്കുന്ന മെയ്‌വഴക്കവുമായി സംയുക്തയുടെ യോഗ; വീഡിയോ

കഠിനമായ യോഗമുറ അനായാസേന ചെയ്യുന്ന സംയുക്തയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക

Samyuktha Varma, Samyuktha Varma video

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ്മ. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർക്ക് താൽപ്പര്യമാണ്. യോഗയിൽ ഏറെ താൽപ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ‘‘ഉർധവ ധനുരാസനം’ എന്ന യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ ആണ് സംയുക്ത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മെയ് വഴക്കം കൊണ്ട് അമ്പരപ്പിക്കുകയാണ് താരം.

 

View this post on Instagram

 

Rooted & established in love

A post shared by Samyuktha Varma (@samyukthavarma) on

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെക്കുറിച്ചാവും. നീണ്ട ഇടവേളയ്ക്ക് ശേഷം വനിത മാഗസിനു നൽകിയ സംയുക്തയുടെ അഭിമുഖവും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma) on

 

View this post on Instagram

 

Between the heart and the mirror..

A post shared by Samyuktha Varma (@samyukthavarma) on

ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംയുക്ത നൽകിയത്. “ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും… ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.

 

View this post on Instagram

 

A post shared by Biju Menon (@bijumenonofficial) on

 

View this post on Instagram

 

Celebrating tiny victoriesthanks to Govt technical hs schoolstay homestay safe

A post shared by Samyuktha Varma (@samyukthavarma) on

.

Read more: ബിജു ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ്മ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samyuktha varma yoga video instagram

Next Story
ഞാനും ശിവജിയും ഗോപിയെ പാട്ട് പഠിപ്പിക്കുകയാണ്; അഭയ പങ്കുവച്ച രസകരമായ ചിത്രങ്ങൾAbhaya Hirnamayi, അഭയ ഹിരൺമയി, Gopi Sundar, ഗോപി സുന്ദർ, singer, ഗായിക, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express