എത്ര പെട്ടെന്നാണ് ഇവൾ വളർന്നത്; പ്രിയ ഉത്തരക്കുട്ടിക്ക് ആശംസകൾ നേർന്ന് സംയുക്ത

“സ്നേഹമെന്നാൽ എല്ലാ കാര്യങ്ങളും അംഗീകരിക്കുകയെന്നോ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുകയെന്നോ ഒരിക്കലും വഴക്ക് കൂടാതെ ഇരിക്കുകയെന്നോ അല്ല,” സംയുക്ത കുറിക്കുന്നു

ഏപ്രിൽ അഞ്ചിനായിരുന്നു ഊർമിള​ ഉണ്ണിയുടെ മകളും നർത്തകിയും നടിയുമായ ഉത്തരയുടെ വിവാഹം. ഇപ്പോഴിതാ, പ്രിയപ്പെട്ട ഉത്തക്കുട്ടിയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് സംയുക്ത വർമ്മ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി. തന്റെ കൺമുന്നിൽ വളർന്ന കുട്ടി എത്ര പെട്ടെന്നാണ് വളർന്ന് ഒരു വധുവായി മാറിയതെന്നാണ് അത്ഭുതത്തോടെ സംയുക്ത ഓർക്കുന്നത്.

“വിശ്വസിക്കാനാവുന്നില്ല! ഉത്തക്കുട്ടി വളർന്ന് ഒരു സുന്ദരിയായ വധുവായിരിക്കുന്നുവെന്ന്. സ്നേഹം എന്നാൽ എല്ലാ കാര്യങ്ങളും അംഗീകരിക്കുകയെന്നോ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുകയെന്നോ ഒരിക്കലും വഴക്ക് കൂടാതെ ഇരിക്കുകയെന്നോ അല്ല. മോശം സമയങ്ങൾ കടന്നുപോവുമ്പോഴും ഒന്നിച്ചുണ്ടായിരിക്കുക എന്നതാണ്, ഉത്തരയ്ക്കും നിതേഷിനും വിവാഹമംഗളാശംസകൾ,” എന്നാണ് സംയുക്ത കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

ഉത്തരയുടെ വിവാഹത്തിനെത്തിയ സംയുക്തയുടെയും ബിജു മേനോന്റെയും ചിത്രങ്ങളും വീഡിയോയും മുൻപ് തന്നെ വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Ajmal Latheef (@ajmal_photography_)

ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് ഉത്തരയുടെ വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by DILEEPETTAN ARMY (@dileep_fans_123)

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samyuktha varma wishes to utthara unni

Next Story
റിലീസിന് മുൻപ് എന്റെ സിനിമകൾ കാണില്ലെന്ന അന്ധവിശ്വാസമുണ്ടവർക്ക്; അഭിഷേക് പറയുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com