ഇതാണെന്റെ ലോകം; അമ്മയ്ക്ക് ആശംസകളുമായി സംയുക്ത

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംയുക്ത

Samyuktha Varma, സംയുക്ത വർമ, Samyuktha Varma Biju Menon photos, ബിജു മേനോൻ

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. ഇപ്പോഴിതാ, അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംയുക്ത പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ കവരുന്നത്.

“ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്. ജന്മദിനാശംസകൾ,” സംയുക്ത കുറിക്കുന്നു.

Read More: എത്ര പെട്ടെന്നാണ് ഇവൾ വളർന്നത്; പ്രിയ ഉത്തരക്കുട്ടിക്ക് ആശംസകൾ നേർന്ന് സംയുക്ത

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

നീണ്ട മുടിയും സാരിയുമൊക്കെയായി തനി കേരളീയമായ ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. മകൻ ദക്ഷിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു.          

താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം മുൻപ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samyuktha varma wishes to mother on her birthday

Next Story
15 ദിവസങ്ങൾ കൊണ്ടുണ്ടായ മാറ്റം; മേക്കോവർ ചിത്രങ്ങളുമായി അർച്ചന കവിarchana kavi, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com