സ്റ്റേറ്റ്മെന്റ് ആഭരണങ്ങളോട് ഏറെ പ്രിയമുള്ള താരമാണ് സംയുക്ത വർമ്മ. വിവാഹപാർട്ടികളിലും പൊതുപരിപാടികളിലുമെല്ലാം പങ്കെടുക്കുമ്പോൾ സംയുക്ത അണിയുന്ന ആഭരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, നടി ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് പങ്കെടുക്കാനെത്തിയപ്പോൾ സംയുക്ത അണിഞ്ഞ ആഭരണങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴുത്തിൽ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും കാതിൽ കൊടുങ്ങല്ലൂർ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയുമാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. വലിയ കസവുള്ള ചുവന്ന സാരിയും വേറിട്ട ആഭരണങ്ങളും അണിഞ്ഞുള്ള സംയുക്തയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
View this post on Instagram
View this post on Instagram
വിവാഹവേദിയിലെയും ശ്രദ്ധ കവർന്നത് സംയുക്ത ആയിരുന്നു. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
View this post on Instagram
വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും പ്രേക്ഷകർക്ക് താൽപര്യമാണ്. നീണ്ട മുടിയും സാരിയുമൊക്കെയായി തനി കേരളീയമായ ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
View this post on Instagram
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെക്കുറിച്ചാവും. നീണ്ട ഇടവേളയ്ക്ക് ശേഷം വനിത മാഗസിനു നൽകിയ സംയുക്തയുടെ അഭിമുഖവും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.
ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംയുക്ത നൽകിയത്. “ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും… ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.
Read more: എത്ര പെട്ടെന്നാണ് ഇവൾ വളർന്നത്; പ്രിയ ഉത്തരക്കുട്ടിക്ക് ആശംസകൾ നേർന്ന് സംയുക്ത