scorecardresearch

രാവിലെ നാല് മണിക്ക് തലകുത്തി നിന്നിട്ട് എന്ത് കിട്ടാനാ ചിന്നൂ; സംയുക്തയുടെ യോഗാപ്രഭാതങ്ങളോട് ബിജു

യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാളാണ് സംയുക്ത

Samyuktha Varma, Samyuktha Varma Yoga pics, Samyuktha Varma Bijumenon

യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് നടി സംയുക്ത വർമ്മ. യോഗാമുറകളും യോഗാഭ്യാസ വീഡിയോകളുമെല്ലാം ഇടയ്ക്ക് സംയുക്ത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. എന്നാൽ, സംയുക്തയ്ക്ക് യോഗയോടുള്ള ഇഷ്ടമൊന്നും ഇല്ലാത്ത ഒരാളാണ് ബിജു മേനോൻ. തന്റെ യോഗ പ്രാക്ടീസ് കാണുമ്പോൾ ബിജു മേനോൻ പറയാറുള്ള രസകരമായൊരു കമന്റിനെ കുറിച്ച് സംസാരിക്കുന്ന സംയുക്തയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

“യോഗ പ്രാക്റ്റീസുള്ള ദിവസങ്ങളിൽ നാല് മണി ആകുമ്പോഴേക്ക് എണീക്കേണ്ടി വരും. യോഗ ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ എണീക്കുന്നത്. രാവിലെ നാലുമണിക്ക് എണീക്കുമ്പോള്‍ ബിജുവേട്ടന്‍ പറയും, നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നൂ, കിടന്നുറങ്ങിക്കൂടേ, തലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന്,” സംയുക്ത പറയുന്നു.

ബിജു മേനോനെയും മകൻ ദക്ഷിനെയും യോഗാമുറകൾ പഠിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കും അതിൽ താൽപ്പര്യമില്ലെന്നും സംയുക്ത കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു സംയുക്ത.

ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത് മാത്രമാണ് എന്ന് ഭാവന തന്നോടും മഞജുവിനോടും പറഞ്ഞതായി സംയുക്ത

അഭിമുഖത്തിൽ തന്റെ പ്രിയകൂട്ടുകാരികളായ ഭാവന, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് എന്നിവരെ കുറിച്ചും സംയുക്ത സംസാരിച്ചു. “ഭാവന എനിക്കൊരു സഹോദരിയെ പോലെയാണ്. എന്റെ സഹോദരി സംഘമിത്രയുടെ കൂടെയാണ് ഭാവന പഠിച്ചത്, അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായി ഉണ്ട്. ഭാവന നിങ്ങൾ കാണുന്ന പോലെ വളരെ കരുത്തയൊക്കെ ആണെങ്കിലും, കഴിഞ്ഞ രണ്ടുമൂന്നു കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റൽ ട്രോമ ചെറുതൊന്നുമല്ല. ഞങ്ങൾ വളരെ അടുത്ത കുറച്ചുപേർ മാത്രമേ അത് കണ്ടിട്ടുള്ളൂ, പൊട്ടിച്ചിതറി താഴെ വീണൊരു അവസ്ഥയിലെത്തി പിന്നീട് അതിൽ നിന്ന് ഉയർന്നുവന്ന, ശക്തി നേടിയ കുട്ടിയാണ്. പലപ്പോഴും എന്റെയടുത്തും മഞ്ജുവിന്റെ അടുത്തുമൊക്കെ പറയാറുണ്ട്. ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത് മാത്രമാണെന്ന്. അച്ഛൻ മരിച്ചിട്ട് അധികനാൾ ആയിട്ടില്ല, അതിന്റെ ഷോക്കിൽ നിന്നുതന്നെ അമ്മ കരകയറിയിട്ടില്ല, അമ്മയെ ഓർത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. നല്ലൊരു ഭർത്താവും അമ്മയും സഹോദരനും കുറേ നല്ല സുഹൃത്തുക്കളുമുള്ളതുകൊണ്ടാണ് പിടിച്ചുനിന്നത്, പിന്നെ ആ കുട്ടിയുടെ ഉള്ളിലുള്ള ഊർജ്ജത്തിൽ നിന്ന് കരുത്താർജ്ജിച്ചു വന്നതാണ്,” ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞു.

Read more: ബിജുവേട്ടന്റെ ഭാവം കണ്ട് എനിക്കു ഒരേസമയം ദേഷ്യവും ചിരിയും വന്നു; രസകരമായ അനുഭവം പറഞ്ഞ് സംയുക്ത

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samyuktha varma s yoga practice biju menons funny comment