മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ് സംയുക്ത. എങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സാന്നിധ്യമറിയിക്കാറുണ്ട്. ഇപ്പോഴിതാ സംയുക്താ വർമയുടെ യോഗ ചിത്രങ്ങള്‍ നവ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

സംയുക്ത വര്‍മ്മയുടെ തിരിച്ചു വരവിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. അഭിമുഖങ്ങളില്‍ നിരവധി തവണ താരം ഈ ചോദ്യം നേരിട്ടിട്ടുമുണ്ട്. പുതിയ ചിത്രങ്ങൾ കണ്ട് സംയുക്ത സിനിമയിലേക്ക് തിരിച്ചു വരാനായുള്ള ഒരുക്കത്തിലാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നത്.

ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരം കൂടിയാണ് സംയുക്ത. 18 ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളൂവെങ്കിലും പ്രധാന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ ബിജു മേനോന്‍-സംയുക്ത താരജോഡികള്‍ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ