ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു? സംയുക്ത വർമയുടെ മറുപടി

എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’

samyuktha varma , samyuktha varma photos, samyuktha varma biju menon

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർ കാണിക്കുന്ന താൽപര്യത്തിനു പുറകിലും ആ ഇഷ്ടം തന്നെയാവാം.

ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെ കുറിച്ചാവും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വനിത മാഗസിനു നൽകിയ സംയുക്തയുടെ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് സംയുക്ത വർമ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും… ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.

View this post on Instagram

A post shared by Samyuktha Varma (@samyukthavarma) on

View this post on Instagram

Between the heart and the mirror..

A post shared by Samyuktha Varma (@samyukthavarma) on

ലോക്ക്ഡൗൺ കാലത്ത് സിനിമകളെല്ലാം നിർത്തിവച്ചതോടെ മകൻ ദക്ഷിനൊപ്പം ഗാർഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയാണ് മലയാളത്തിന്റെ പ്രിയനടൻ ബിജു മേനോൻ. ബിജുമേനോന്റെ ലോക്ക്ഡൗൺ ദിനങ്ങളുടെ വിശേഷങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Read more: ബിജു ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ്മ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samyuktha varma interview trolls gossip biju menon

Next Story
ലഡാക്ക് സംഘർഷം: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകംIndia China clash, Mammootty, Mohanlal, Manju Warrier
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express