ടൊവിനോ തോമസ് നായകനായ തീവണ്ടി സിനിമയിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സംയുക്ത മേനോൻ. എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സംയുക്തയുടെ പുതിയ ഇൻസ്റ്റഗ്രാം ഫൊട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
ഫ്ലോറൽ ബിക്കിനിയിലുളള ചിത്രങ്ങളാണ് സംയുക്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി അങ്ങനെ ആകാമെന്നാണ് ഫൊട്ടോയ്ക്കൊപ്പം സംയുക്ത കുറിച്ചത്. നടിമാരായ റിമ കല്ലിങ്കൽ, നിമിഷ സജയൻ, അപൂർ ബോസ്, ശിവദ, മഞ്ജിമ മോഹൻ, ഗായിക ജ്യോത്സ്ന തുടങ്ങിയവർ സംയുക്തയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, താരത്തിന്റെ ബാത്ത്റോബ് ചിത്രങ്ങളും സെറ്റ് സാരിയിലുളള ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ സിനിമയാണ് സംയുക്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കന്നഡ ചിത്രം ഗാലിപേട്ട 2 വിലും സംയുക്ത അഭിനയിക്കുന്നുണ്ട്.
Read More: അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ