scorecardresearch

മഞ്ഞിൽ കളിച്ചും ഫൊട്ടൊയ്ക്കു പോസ് ചെയ്‌തും സംയുക്ത; വീഡിയോ

പുതുവത്സരം ആഘോഷിക്കാനായി യാത്രയിലായിരുന്നു ബിജു മേനോനും സംയുക്തയും

മഞ്ഞിൽ കളിച്ചും ഫൊട്ടൊയ്ക്കു പോസ് ചെയ്‌തും സംയുക്ത; വീഡിയോ

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജോഡികൾ.

വിവാഹശേഷം സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പുതുവത്സരം ആഘോഷിക്കാനായി യാത്രയിലായിരുന്നു ഇരുവരും.മഞ്ഞിൽ കളിക്കുന്നതും ഫൊട്ടൊയ്ക്ക് പോസ് ചെയ്യുന്നതുമായ സംയുക്തയെ വീഡിയോയിൽ കാണാം. ബിജു മേനോനും മകനും വീഡിയോയിലുണ്ട്.

2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. ഇവരുവർക്കും ദക്ഷ് ധാർമിക് എന്ന് പേരുള്ള മകനുമുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samykutha varma shares photos from trip biju menon