ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘റാം’. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സംയുക്ത മേനോനും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയതെന്നു തോന്നും വിധത്തിലുളള ചിത്രമാണ് സംയുക്ത ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രം ആരാണു പകര്‍ത്തിയതെന്നു അന്വേഷിച്ച ആരാധകരുടെ കണ്ണുടക്കിയത് അടിക്കുറിപ്പിലേയ്ക്കായിരുന്നു. ക്യാമറ ചിഹ്നത്തിനു നേരെ സംയുക്ത കുറിച്ച പേര് മോഹന്‍ലാല്‍ എന്നാണ്.
ഫൊട്ടൊഗ്രാഫറെ അഭിനന്ദിച്ചു കൊണ്ടുളള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാലും ഒന്നിച്ചു പാചകം ചെയ്യുന്ന ചിത്രങ്ങള്‍ ഇന്ദ്രജിത്ത് പങ്കുവച്ചിരുന്നു.
ജീത്തു ജോസഫ് തന്നെ തിരക്കഥ എഴുതുന്ന ആക്ഷന്‍ ചിത്രമാണ് ‘ റാം’. ചിത്രത്തില്‍ പോലീസ് ഓഫിസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. തൃഷ, ഇന്ദ്രജിത്ത്, അനൂപ് മോനോന്‍, സംയുക്ത മേനോന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.