/indian-express-malayalam/media/media_files/2025/03/17/qoSjFhgQhMIlrggPBuWL.jpg)
സംവൃത സുനിൽ
/indian-express-malayalam/media/media_files/2025/03/17/samvritha-sunil-latest-pics-3-569918.jpg)
2009ലാണ് റോബിൻ ഹുഡ് എന്ന ചിത്രത്തിൽ സംവൃത അഭിനയിച്ചത്. 16 വർഷങ്ങൾക്കിപ്പുറവും കാഴ്ചയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല സംവൃതയ്ക്ക്.
/indian-express-malayalam/media/media_files/2025/03/17/samvritha-sunil-latest-pics-2-957996.jpg)
സംവൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. റോബിൻ ഹുഡിലൊക്കെ കണ്ട അതേ ലുക്കാണ് സംവൃതയ്ക്ക് ഇപ്പോഴും.
/indian-express-malayalam/media/media_files/2025/03/17/samvritha-sunil-latest-pics-1-738311.jpg)
രണ്ടു കുട്ടികളുടെ അമ്മയായിട്ടും ഫിറ്റ്നസ്സ് കാത്തുസൂക്ഷിക്കുന്ന താരത്തെ അഭിനന്ദിക്കുന്നുമുണ്ട് ആരാധകർ. ചേച്ചിക്ക് എന്താണ് പ്രായമാവാത്തത്? എന്നാണ് ആരാധകരുടെ ചോദ്യം.
/indian-express-malayalam/media/media_files/2025/03/17/samvritha-sunil-latest-pics-4-792017.jpg)
കഴിഞ്ഞ ദിവസം, സംവൃത പങ്കുവച്ച ഒരു റോബിൻ ഹുഡ് ഓർമയും ശ്രദ്ധ കവർന്നിരുന്നു. 2009ൽ റോബിൻ ഹുഡിനു വേണ്ടി അണിഞ്ഞ ഒരു ഡ്രസ് വീണ്ടും അണിഞ്ഞപ്പോഴുള്ള ചിത്രമാണ് താരം പങ്കിട്ടത്.
/indian-express-malayalam/media/media_files/2025/03/01/samvritha-sunil-latest-pics-family-pic-655851.jpg)
മലയാളികളുടെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. പ്രേക്ഷകർ എന്നെന്നും എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവൃത ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
/indian-express-malayalam/media/media_files/zsg7g6ggaBEB1LQ0L88X.jpg)
വിവാഹത്തിനു ശേഷം, ഭർത്താവ് അഖിൽ രാജിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് സംവൃത. സോഷ്യൽ മീഡിയയിൽ സംവൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ആരാധകർ പലപ്പോഴും നടിയുടെ വിശേഷങ്ങൾ അറിയുന്നത്.
/indian-express-malayalam/media/media_files/qpLGiKNr3NyZeDufqjF9.jpg)
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു മക്കളാണ് സംവൃതയ്ക്കും അഖിലിനും.
/indian-express-malayalam/media/media_files/fLFHDLoNOaMvyBcpu6wV.jpg)
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ, 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.