/indian-express-malayalam/media/media_files/z9HylETbuTXGU2jsTmbh.jpg)
/indian-express-malayalam/media/media_files/samvrutha-sunil-meera-nandan-wedding-5.jpg)
മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവൃത ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് താമസം.
/indian-express-malayalam/media/media_files/samvrutha-sunil-meera-nandan-wedding.jpg)
വളരെ അപൂർവ്വമായി, വെക്കേഷൻ സമയത്തു മാത്രമാണ് സംവൃത നാട്ടിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ സംവൃത നാട്ടിലെത്തിയത് പ്രിയ കൂട്ടുകാരിയായ മീര നന്ദന്റെ വിവാഹം കൂടാൻ വേണ്ടിയായിരുന്നു. മല്ലു സിംഗ്, സ്വപ്ന സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സംവൃതയും മീര നന്ദനും. .
/indian-express-malayalam/media/media_files/samvrutha-sunil-meera-nandan-wedding-2.jpg)
വളരെ സിമ്പിളായ ലുക്കിലാണ് സംവൃത റിസപ്ഷനെത്തിയത്. സാരി ഉടുത്തതും, മേക്കപ്പിട്ടതും തനിച്ചാണ് എന്നും സംവൃത പോസ്റ്റില്‍ കുറിച്ചു. .
/indian-express-malayalam/media/media_files/samvrutha-sunil-meera-nandan-wedding-4.jpg)
12 വർഷം പഴക്കുമുള്ള സാരിയാണ് താൻ അണിഞ്ഞതെന്ന് സംവൃത പറയുന്നു. ധരിച്ചിരിയ്ക്കുന്ന ആഭരണങ്ങള്‍ സ്വന്തം കളക്ഷനിലുള്ളതാണെന്നും സംവൃത പറയുന്നു.
/indian-express-malayalam/media/media_files/samvrutha-sunil-meera-nandan-wedding-1.jpg)
വിവാഹ റിസപ്ഷനെത്തിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സംവൃത ഇപ്പോൾ. ചിത്രങ്ങളിൽ സംവൃതയുടെ അച്ഛനെയും ഭർത്താവിനെയും കൂടെ കാണാം.
/indian-express-malayalam/media/media_files/samvrutha-sunil-meera-nandan-wedding-3.jpg)
അച്ഛനൊപ്പം സംവൃത സുനിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.