മഞ്ഞുകാലം ആഘോഷമാക്കി സംവൃത

സകുടുംബം അമേരിക്കയിലാണ് സംവൃത

Samvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha onam, Samvritha Family Photo, Samvritha sunil films

ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പം അമേരിക്കയിൽ സന്തുഷ്ട ജീവിതം നയിക്കുകയാണ് സംവൃത ഇപ്പോൾ. സംവൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഇടയ്ക്ക് സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ, സംവൃതയുടെ പുതിയ ചിത്രമാണ് ശ്രദ്ധ പകരുന്നത്. ലോങ് ജാക്കറ്റ് അണിഞ്ഞ് ചിരിയോടെ നിൽക്കുന്ന സംവൃതയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത അന്ന് ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

Read More: രുദ്രയെ നടക്കാൻ പഠിപ്പിച്ചും അഗസ്ത്യയ്‌ക്കൊപ്പം ഓടികളിച്ചും സംവൃത; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvritha sunil winter photos

The moderation of comments is automated and not cleared manually by malayalam.indianexpress.com