scorecardresearch

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സംവൃത

പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സംവൃത ഭര്‍ത്താവ് അഖിലിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സംവൃത ഭര്‍ത്താവ് അഖിലിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Samvritha , Family, Photo

അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

Advertisment

വിവാഹ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളടങ്ങിയ ചിത്രങ്ങൾ സംവൃത പങ്കുവച്ചിരിക്കുകയാണ്. പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സംവൃത ഭര്‍ത്താവ് അഖിലിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ' പത്തു വര്‍ഷവും ഞങ്ങളും' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പോസ്റ്റില്‍ കല്ല്യാണം, വിവാഹ ശേഷം ഇരുവരും നടത്തിയ യാത്രകള്‍, ഗര്‍ഭിണിയായ സംവൃത, കുട്ടികള്‍ അങ്ങനെ ജീവിതത്തിലെ സന്തോഷ നിമിങ്ങളെല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. താരങ്ങളായ ഇന്ദ്രജിത്ത്, ഭാമ, അനുശ്രീ, റീനു മാത്യൂസ് തുടങ്ങിയവര്‍ പോസ്റ്റിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുന്‍പ്‌ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

Advertisment
Wedding Samvritha Sunil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: