scorecardresearch
Latest News

ഭര്‍ത്താവിന്റെ ഷര്‍ട്ട് അണിഞ്ഞ് ഡേറ്റിംഗിന്; ചിത്രങ്ങളുമായി സംവൃത

‘ഭര്‍ത്താവിന്റെ കൂടെയൊരു കോഫി ഡേറ്റ്, അതും അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ അണിഞ്ഞുകൊണ്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഭര്‍ത്താവിന്റെ ഷര്‍ട്ട് അണിഞ്ഞ് ഡേറ്റിംഗിന്; ചിത്രങ്ങളുമായി സംവൃത

അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

ഭര്‍ത്താവ് അഖിലുമായി പോയ ഡേറ്റിംഗ് ചിത്രങ്ങളാണ് സംവൃത ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ ഭര്‍ത്താവിന്റെ കൂടെയൊരു കോഫി ഡേറ്റ്, അതും അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ അണിഞ്ഞുകൊണ്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നടി ദിവ്യ പ്രഭ, ഗായിക രഞ്ജിനി എന്നിവര്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samvritha sunil shares photo wearing husbands shirt