scorecardresearch

Latest News

സംവൃതയുടെ ഭർത്താവ് ചില്ലറക്കാരനല്ല; ഈ വീഡിയോ കണ്ടു നോക്കൂ

ഒരു അഞ്ച് വയസുകാരനേയും, പൊടിക്കുഞ്ഞിനേയും വച്ച് ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഒടുവിലിതാ അത് സാധിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് സംവൃതയുടെ പോസ്റ്റ്

samvritha sunil, സംവൃത സുനിൽ, samvritha sunil photos, samvritha sunil latest photos, samvritha sunil family photos, ie malayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

സിനിമാ തിരക്കുകളിൽ നിന്നും മാറി, മക്കൾക്കും ഭർത്താവിനുമൊപ്പം യുഎസിൽ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ഭർത്താവ് അഖിൽ പിയാനോ വായിക്കുന്ന ഒരു വീഡിയോ ആണ് സംവൃത പങ്കുവച്ചിരിക്കുന്നത്.

Read More: കെെ നിറയെ സ്‌നേഹം, മറ്റൊന്നിനും സമയമില്ല; താൻ സുരക്ഷിതയെന്ന് സംവൃത

“എപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവയ്ക്കണമെന്ന്. പക്ഷെ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനേയും വച്ച് ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഒടുവിലിതാ അത് സാധിച്ചിരിക്കുന്നു. ഈദ് മുബാറക്,” എന്നു പറഞ്ഞുകൊണ്ടാണ് സംവൃത വീഡിയോ പങ്കുവച്ചത്.

കോഴിക്കോട്ടുകാരനായ അഖിൽ ജയരാജുമായി 2012ലായിരുന്നു സംവൃതയുടെ വിവാഹം. വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം സംവൃത അമേരിക്കയിലാണ്. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. ഈ വർഷമാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകൾക്ക് രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്.

Read More: എട്ടുവർഷം മുമ്പ് ഇതായിരുന്നു ഞങ്ങൾ; ഓർമച്ചിത്രം പങ്കുവച്ച് സംവൃത സുനിൽ

വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന താരം ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത് സത്യംപറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ്. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samvritha sunil shares husband akhils piano playing video

Best of Express