സന്തോഷത്തോടെ നിൽക്കുന്ന ആ പെൺകുട്ടി ഞാനായിരുന്നു; പ്രിയതാരം പറയുന്നു

എന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമള്ള സന്തോഷമുള്ള ഞാൻ എന്ന്

samvritha sunil, സംവൃത സുനിൽ, samvritha sunil photos, samvritha sunil latest photos, samvritha sunil family photos, ie malayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

കൊറോണ കാരണം എല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന മനുഷ്യരുടെ പ്രധാന ഹോബി നൊസ്റ്റാൾജിയ നുകരൽ കൂടിയാണ്. നിരവധി പേരാണ് ബാല്യകാല ഓർമകൾ പങ്കുവയ്ക്കുകയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. ഇക്കുറി മലയാളികളുടെ പ്രിയതാരം സംവൃത സുനിലാണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read More: അഗസ്ത്യയ്ക്ക് കൂട്ടായി രുദ്ര; സംവൃതയ്ക്ക് രണ്ടാം കൺമണി

അമ്മയ്ക്കും അച്ഛനും സഹോദരിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമള്ള സന്തോഷമുള്ള ഞാൻ എന്ന് പറഞ്ഞാണ് സംവൃത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമാ തിരക്കുകളിൽ നിന്നും മാറി, മകനും ഭർത്താവിനുമൊപ്പം യുഎസിൽ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ. ഇടയ്ക്കിടെ മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വിവാഹ ശേഷം നായികമാർ അഭിനയരംഗത്തു നിന്ന് മാറി നിൽക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും. ചിലർ വരില്ല. അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി, കണ്ടു കൊതി തീരും മുമ്പേ അഭിനയം നിർത്തിയ നായികയാണ് സംവൃത സുനിൽ. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.

വിവാഹ ശേഷം നായികമാർ അഭിനയരംഗത്തു നിന്ന് മാറി നിൽക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും. ചിലർ വരില്ല. അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി, കണ്ടു കൊതി തീരും മുമ്പേ അഭിനയം നിർത്തിയ നായികയാണ് സംവൃത സുനിൽ. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.

“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvritha sunil shares childhood photos

Next Story
എന്നെ അഭിനയം പഠിപ്പിച്ചതില്‍ മലയാള സിനിമയ്ക്ക് നിര്‍ണായക പങ്കുണ്ട്: കമല്‍ഹാസന്‍Kamal Hassan, കമൽഹാസൻ, Vijay Sethupathi, വിജയ് സേതുപതി, Kamal Hassan about Malayalam Film, മലയാള സിനിമയെ കുറിച്ച് കമൽഹാസൻ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com