scorecardresearch

ഇത് പിറന്നാൾ സീസണാണ്; മക്കളുടെ ചിത്രവുമായി സംവൃത

മക്കൾക്കു പിറന്നാൾ ആശംസകളുമായി സംവൃത

Samvritha, Family

അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

മക്കൾക്കു പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. “എല്ലാ വർഷവുമുള്ള ആഘോഷം ഇതായെത്തി. രണ്ടു കേക്ക്, രണ്ടു സമ്മാനം. എന്റെ കുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് വളരുന്നത്. രുരുവിന് ഇന്ന് മൂന്ന് വയസ്സാകും, അഗസ്‌ത്യയ്ക്കു നാളെ എട്ടു വയസ്സും” സംവൃത ചിത്രത്തിനൊപ്പം കുറിച്ചു. ഫെബ്രുവരിയിലാണ് സംവൃതയുടെ രണ്ടു കുട്ടികളും ജനിച്ചത്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, മൂന്നു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

വാലന്റ്റൈൻസ് ഡേയിൽ മക്കൾ നൽകിയ സമ്മാനത്തിന്റെ വീഡിയോയും സംവൃത പങ്കുവച്ചിരുന്നു. ലൂയിസ് വീറ്റണിന്റെ പെട്ടിയിൽ റേസിങ്ങ് കാറുകളാണ് കുട്ടികൾ അമ്മയ്ക്കു നൽകിയ സമ്മാനം. “ഇത് വാലന്റൈൻസ് ഡേ സമ്മാനമാണെന്ന് നിങ്ങൾക്ക് തോന്നിയോ എന്നാൽ അല്ല എന്റെ മക്കളുടെ ഗിഫ്റ്റാണ്” എന്നാണ് വീഡിയോയക്ക് താഴെ സംവൃത കുറിച്ചത്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samvritha sunil shares birthday wishes to her children see photo