Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ജോലിയില്ലാതെ, ചിൽ ചെയ്തിരുന്നൊരു കാലം; ഓർമ്മച്ചിത്രം പങ്കു വച്ച് സംവൃത

“ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ ഇരുന്ന കുറേ മുൻപുള്ള കാലം”

Samvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, daffodil yellow flowers, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.

ഇപ്പോഴിതാ സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പഴയ ഒരു ഓർമ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. “ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ ഇരുന്ന കുറേ മുൻപുള്ള കാലം,” എന്ന അടിക്കുറിപ്പോടുകൂടെയാണ് സംവൃത ഈ ചിത്രം പങ്കുവച്ചത്.

സംവൃത ഇടക്ക് പങ്കാളിയുടേയും കുട്ടികളുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകൻ രുദ്രയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. “ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകൻ രുദ്രയുടെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Read More: എന്റെ ശരീരം, നിങ്ങൾ വ്യാകുലപ്പെടേണ്ട; ബോഡി ഷെയിമിങ്ങിനെതിരെ സനുഷ

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

Read Also: ഭാവനയ്ക്കിന്ന് പിറന്നാള്‍; ആശംസകളുമായി സുഹൃത്തുക്കള്‍

അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvritha sunil new instagram throwback photo post

Next Story
മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com