Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ? സംവൃതയോടു ആരാധകർ

സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്

Samvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, daffodil yellow flowers, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.

ഇപ്പോഴിതാ സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ‘എല്ലാ സ്നേഹത്തിനും നന്ദി’ എന്ന അടികുറിപ്പോടെ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അമേരിക്കയിലെ ഏതോ തടാകത്തിന്റെ കരയിൽ നിന്നും കറുപ്പ് ഗൗൺ ധരിച്ചാണ് നിൽക്കുന്നതാണ് സംവൃത പങ്കുവെച്ചിരിക്കുന്ന ചിത്രം. ചിത്രം കണ്ട് ‘പ്രായം റിവേഴ്‌സ് ഗിയറിൽ’ ആണോ എന്ന ചോദ്യവുമായാണ് ആരാധകർ എത്തിയിരിക്കുന്നത്.

സംവൃത ഇടക്ക് പങ്കാളിയുടേയും കുട്ടികളുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകൻ രുദ്രയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. “ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകൻ രുദ്രയുടെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

Read Also: ഭാവനയ്ക്കിന്ന് പിറന്നാള്‍; ആശംസകളുമായി സുഹൃത്തുക്കള്‍

അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvritha sunil new instagram photo post

Next Story
ഞങ്ങളുടെ പുലിക്കുട്ടി; ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ച് സുഹൃത്തുക്കൾBhavana, Manju Warrier, Birthday
The moderation of comments is automated and not cleared manually by malayalam.indianexpress.com