വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട പറഞ്ഞ മലയാളി നടിമാരില്‍ പലരും ഇന്ത്യയ്ക്കും കേരളത്തിനും പുറത്താണ്. മലയാളത്തിലെ വിശേഷങ്ങള്‍ അറിയാനും അവരുടെ വിശേഷങ്ങള്‍ സഹപ്രവര്‍ത്തകരുമായും ആരാധകരുമായും പങ്കു വയ്ക്കാനായി അവരില്‍ പലരും കണ്ടെത്തുന്ന വഴി സോഷ്യല്‍ മീഡിയയാണ്. അതിലും ഇന്‍സ്റ്റഗ്രാമാണ് പൊതുവില്‍ പലരും തിരഞ്ഞെടുക്കുന്നത്. നവ്യാ നായര്‍, സുചിത്ര തുടങ്ങിയ മുന്‍കാല നടിമാര്‍ സജീവമായ ഇന്‍സ്റ്റഗ്രാമിലെ പുതിയ സാന്നിദ്ധ്യമാണ് സംവൃത സുനില്‍.

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്‌ വന്ന സംവൃത, 2012 വരെ മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചു. ‘അയാളും ഞാനും തമ്മില്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്.  വിവാഹാനന്തരം അഭിനയത്തില്‍ നിന്നും വിട പറഞ്ഞ സംവൃത ഇപ്പോള്‍ ഭര്‍ത്താവ് അഖില്‍, മകന്‍ അഗസ്ത്യ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ താമസിക്കുന്നു.

Read More: സംവൃതാ സുനിലും മംമ്താ മോഹന്‍ദാസും കാലിഫോര്‍ണിയയില്‍ കണ്ട് മുട്ടിയപ്പോള്‍

നവാഗതനായ എം.ടി.അന്നൂര്‍ സംവിധാനം ചെയ്ത ‘കാല്‍ചിലമ്പ്’ എന്ന ചിത്രമാണ് സംവൃതയുടേതായി പുറത്തു വന്ന ഏറ്റവും ഒടുവിലത്തെ ചിത്രം.  തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. വിനീതാണ് ചിത്രത്തിലെ നായകന്‍.

അടുത്തിടെ മഴവില്‍ മനോരമയുടെ ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയും സംവൃത എത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ