മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം

യുഎസിൽ എനിക്ക് വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ റോളാണ്. മോന്റെ കാര്യങ്ങൾ നോക്കി, ദിവസേനയുള്ള കാര്യങ്ങൾ ചെയ്തുപോകുന്ന ഒരു വീട്ടമ്മ. ഞാനത് വളരെ ആസ്വദിക്കുന്നു

samvritha sunil, സംവൃത സുനിൽ, samvritha sunil photos, samvritha sunil latest photos, samvritha sunil family photos, ie malayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

സിനിമാ തിരക്കുകളിൽ നിന്നും മാറി, മകനും ഭർത്താവിനുമൊപ്പം യുഎസിൽ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ. മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് സംവൃത പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാലു വയസ്സുകാരൻ അഗസ്ത്യയ്ക്ക് ഒപ്പമുള്ള സംവൃതയുടെ ചിത്രങ്ങൾ ഹൃദയം കവരും.

Read More: ആഘോഷങ്ങൾ കഴിഞ്ഞു, ഇനി തിരിച്ച് ബോറടിക്കുന്ന ജീവിതത്തിലേക്ക്

View this post on Instagram

Happy 2020!

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

#strawberrypicking #funwithmybaby #love

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

#myworld #allthatmatters #sunriseatatlanticocean

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

#mytinymanisnotsotinyanymore #monandme #turning4today

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

#mountainviewdays #throwback #shorelinepark

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

My Birthday Boy!!

A post shared by Samvritha Akhil (@samvrithaakhil) on

വിവാഹ ശേഷം നായികമാർ അഭിനയരംഗത്തു നിന്ന് മാറി നിൽക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും. ചിലർ വരില്ല. അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി, കണ്ടു കൊതി തീരും മുമ്പേ അഭിനയം നിർത്തിയ നായികയാണ് സംവൃത സുനിൽ. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.

“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.

“യുഎസിൽ എനിക്ക് വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ റോളാണ്. വീട്ടിലെ കാര്യങ്ങൾ നോക്കി, മോന്റെ കാര്യങ്ങൾ നോക്കി, ദിനേനയുളള കാര്യങ്ങൾ ചെയ്തുപോകുന്ന ഒരു വീട്ടമ്മ. ഞാനത് വളരെ ആസ്വദിക്കുന്നു. എനിക്ക് പാചകം ഭയങ്കര ഇഷ്ടമാണ്. വീട് ഒരുക്കുന്നത് ഭയങ്കര ഇഷ്ടമാണ്. മോന്റെ കൂടെ സമയം ചെലവിടുന്നത് ഇഷ്ടമാണ്. ഇതൊക്കെ ഞാൻ ആസ്വദിച്ച് ചെയ്യുന്നവയാണ്.” അഭിമുഖത്തിനിടെ സംവൃത പറഞ്ഞു.

Read more: എനിക്ക് മാറ്റങ്ങളുണ്ട്: മടങ്ങി വരവിനെക്കുറിച്ച് സംവൃത സുനില്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvritha sunil family photos new year 2020

Next Story
ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻSushmita Sen, സുസ്മിത സെൻ, Rohman Shawl, റോഹ്‌മാൻ ഷോവൽ, Sushmita Sen photos, sushmita sen videos, Sushmita daughters, Sushmita Sen vacation, സുസ്മിത വെക്കേഷൻ, ie malayalam, സുസ്മിത മക്കൾ, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com